28-cherian-george
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മൂന്നാം വാർഡ് തിരഞ്ഞെടുപ്പ് കൺവൻഷൻ മണ്ടകത്തിൽ കോളനിയിൽ എൻസിപി സംസ്ഥാന നിർവ്വാഹക സമിതിയംഗം ചെറിയാൻ ജോർജ്ജ് തമ്പു ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി : ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മൂന്നാം വാർഡ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്നലെ മണ്ടകത്തിൽ കോളനിയിൽ നടന്നു. എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയംഗം ചെറിയാൻ ജോർജ്ജ് തമ്പു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വാർഡ് കമ്മിറ്റി സെക്രട്ടറി രാധാകൃഷ്ണൻ പി.ജി.അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം ബാബു കോയിക്കലേത്ത്, ഗ്രിസോം കോട്ടോമണ്ണിൽ, സി.പി.ഐ(എം.എൽ) റെഡ്ഫ്‌ളാഗ് ജില്ലാ സെക്രട്ടറി കെ.ഐ. ജോസഫ്, എം.കെ.വിജയൻ,ശാന്തമ്മ പി.വി. തുടങ്ങിയവർ സംസാരിച്ചു.മൂന്നാം വാർഡ് സ്ഥാനാർത്ഥി മോളി നന്ദി രേഖപ്പെടുത്തി. 50 അംഗ ഇലക്ഷൻ കമ്മിറ്റിയെ രൂപീകരിച്ചു.കെ.ഐ. ജോസഫ് (സെക്രട്ടറി),പി.ജി.ജോർജ്ജ് ചെയർമാനുമായ എട്ടംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.