28-fish
അയിരുക്കുഴിയിൽ കിഴക്കേതിൽ ജോർജ്ജ് ചാക്കോയുടെ വീട്ടിൽ നിന്നും കിണറ്റിൽ നിന്ന് പമ്പ് ചെയ്ത ജലം ടാങ്കിലെത്തിയപ്പോൾ അകപ്പെട്ട മത്സ്യം

പത്തനംതിട്ട : പമ്പാനദിയുടെ സമീപ പ്രദേശത്ത് നിന്നും വീണ്ടും ഭൂഗർഭ മത്സ്യത്തെ ലഭിച്ചു. നീർവിളാകം എ.കെ.ജിപ്പടിക്ക് സമീപം അയിരുക്കുഴിയിൽ കിഴക്കേതിൽ ജോർജ്ജ് ചാക്കോയുടെ വീട്ടിലെ കിണറ്റിൽ നിന്നാണ് മത്സ്യത്തെ ലഭിച്ചത്. കിണറ്റിൽ നിന്ന് പമ്പ് ചെയ്ത ജലം ടാങ്കിലെത്തിയപ്പോൾ അകപ്പെട്ട മത്സ്യം പൈപ്പിലൂടെയെത്തിയ വെള്ളം പാത്രത്തിൽ ശേഖരിച്ചപ്പോഴാണ് കാണ്ടത്. വിരലിന്റെ മാത്രം വലിപ്പമുള്ളതുമായ സബ്‌ടെറാനിൻ വിഭാഗത്തിൽപ്പെട്ട മത്സ്യം നേരത്തെയും പത്തനംതിട്ട ആലപ്പുഴ ജില്ലകളുടെ വിവിധ സ്ഥലങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.