ചെങ്ങന്നൂർ: അഞ്ചു വർഷമായി തകർന്നുകിടന്ന നഗരത്തിലെ പ്രധാനപെട്ട റോഡായ പി.ടി ഉഷ റോഡിന്റെ പണികൾ പുരോഗമിക്കുന്നു. ചെങ്ങന്നൂർ നഗരസഭയുടെ 24ാം ടൗൺ വാർഡിലാണ് കായികതാരം പി.ടി ഉഷയുടെ പേരിട്ടിരിക്കുന്ന ഈ റോഡ്.സിനിമാ തീയറ്റർ,എം.എൽ.എ ഓഫീസ്,പെൻഷൻ ഭവൻ, സ്റ്റേഡിയം എന്നിവ ഈ റോഡിന്റെ സമീപത്താണ്. കൂടാതെ മംഗലം, വാഴാർ മംഗലം, ഓതറ തുടങ്ങിയ ഭാഗങ്ങളിൽ നിന്നും വരുന്നവർക്ക് കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസ്റ്റാന്റ്, റയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പ്രധാന റോഡിലെ സിക്‌നൽ ലൈറ്റുകൾ ഒഴിവാക്കി എളുപ്പത്തിൽ എത്താനും സാധിക്കും.സജി ചെറിയാൻ എം.എൽ.എയുടെ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചാണ് റോഡുപണികൾ ആരംഭിച്ചിരിക്കുന്നത്. 2018ലെ വെള്ളപ്പൊക്കത്തിൽ പൂർണമായി തകർന്ന റോഡ് മഴപെയ്താൽ കുഴികളിൽ വെള്ളം നിറഞ്ഞ് കൽനടക്കാർക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു.