കിടങ്ങന്നൂർ : കളക്ടറുടെ ഇടപെടൽ മൂലം കാർത്തികേയന് കിടങ്ങന്നൂർ കരുണാലയം അമ്മവീട് ഏറ്റെടുത്തു. കോഴഞ്ചേരി പൊയ്യാനിൽ ജംഗ്ഷനിൽ ഫെഡറൽ ബാങ്കിന് സമീപം കിടന്നിരുന്ന 65 വയസ് പ്രായം തോന്നുന്ന കാർത്തികേയനെ കുറിച്ചുള്ള വാർത്ത ഒരു മാസത്തിലേറേയായി സോഷ്യൽ മീഡിയയിൽ കൂടി പ്രചരിച്ചിരുന്നു. ഈ വാർത്ത ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ പെടുകയും അദ്ദേഹം ജില്ലാ സാമൂഹ്യ നീതി വകുപ്പിന് കാർത്തികേയന്റെ സംരക്ഷണം ഉറപ്പുവരുത്താൻ നിർദ്ദേശം നൽകുകയുമായിരുന്നു. തുടർന്ന് ജില്ലാ സാമൂഹ്യ നീതി വകുപ്പും കിടങ്ങന്നൂർ കരുണാലയം അമ്മവീട് ചെയർമാനും ചേർന്ന് ഇദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് തുടർ ചികിത്സയ്ക്കായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.