28-usha-bhasi
ഉഷ ഭാസി (യു.ഡി.എഫ്)

ചെങ്ങന്നൂർ: എൽ.ഡി.എഫ് ഡിവിഷൻ നിലനിറുത്താനുള്ള പോരാട്ടത്തിലും, യു.ഡി.എ.ഫ് ഡിവിഷൻ പിടിച്ചെടുത്ത് അട്ടിമറി വിജയം നേടാനുമുള്ള പ്രവർത്തനങ്ങളിലുമാണ്. ഇത്തവണ വനിതാ സംവരണമാണ്. കഴിഞ്ഞ തവണ നേടിയ 9000 ത്തിലധകം വോട്ടുകൾ നേടിയ എൻ.ഡി.എ ഇരുമുന്നണികൾക്കും വെല്ലുവിളിയായി ഒപ്പമുണ്ട്. കോൺഗ്രസിലെ കെ.ആർ രാജപ്പൻ മുമ്പ് ജയിച്ച ചരിത്രമുണ്ട്.

ഡിവിഷൻ ഘടന
മുളക്കുഴ, ചെറിയനാട് പഞ്ചായത്തുകളും ആലാ പഞ്ചായത്തിന്റെ 10ഉം പുലിയുരിന്റെ മൂന്നും ബുധനാരിന്റെ അഞ്ചും വാർഡുകൾ ഉൾപ്പെടുന്നതാണ് മുളക്കുഴ.

ഡിവിഷൻ സ്ഥാനാർത്ഥികൾ
ഉഷ ഭാസി (യു.ഡി.എഫ്) മുൻ ബുധനൂർ പഞ്ചായത്ത് അംഗം. മഹിളാ കോൺഗ്രസ് ജില്ലാ ട്രഷറർ.

നിയോജക മണ്ഡലം പ്രസിഡന്റ്

-ഹേമലത ടീച്ചർ (എൽ.ഡി.എഫ്)


മുൻ ബ്ലോക്ക് പഞ്ചായത്തംഗം അരീക്കര എസ്.എൻ.ഡി.പി യുപി സ്‌കൂൾ പ്രധാന അദ്ധ്യാപിക.

സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം


-സൗമ്യ എസ് (എൻ.ഡി.എ)
യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം, ജില്ലാ വനിതാ കോഡനേറ്റർ. മുൻ മഹിളാ മോർച്ച പഞ്ചായത്ത് പ്രസിഡന്റ്


കഴിഞ്ഞ തിരഞ്ഞെടുപ്പ് ചരിത്രം
അഡ്വ.വി.വേണു (എൽ.ഡി.എഫ്) 18822
അഡ്വ.ഡി.നാഗേഷ് കുമാർ ( യു.ഡി.എഫ്) 15489
ബി.കൃഷ്ണകുമാർ (ബി.ജെ.പി) 9602
ഭൂരിപക്ഷം 3333
ഹേമലത ടീച്ചർ (എൽ.ഡി.എഫ്)
സൗമ്യ എസ് (എൻ.ഡി.എ)