കോഴഞ്ചേരി : യു.ഡി.എഫ് കുരങ്ങുമല സ്ഥാനാർത്ഥി സുനിത ഫിലിപ്പിന്റെ പ്രചരണ കൺവെൻഷൻ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സി.കെ ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.തോമസ് ജോൺ കെ.അഡ്വ.ജോൺ ഫിലിപ്പോസ്,ബാബു വടക്കേൽ,ജോമോൻ പുതുപ്പറമ്പിൽ,രഘു കുരങ്ങുമല,ജോയി പാലക്കത്തറയിൽ,അനിലമ്മ ജാൻസി യോഹന്നാൻ,അനുഷ ബീന ഭായി, സജു കുളത്തിൽ എന്നിവർ സംസാരിച്ചു.