ചെങ്ങന്നൂർ : 26ന് നടന്ന അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തിൽ മെയിൻ പോസ്‌റ്റോഫീസ് ചെങ്ങന്നൂർ, മെയിൻ പോസ്‌റ്റോഫീസ് മംഗലം, മെയിൻ പോസ്‌റ്റോഫീസ് പുത്തൻകാവ്, മെയിൻ പോസ്‌റ്റോഫീസ് ഇടനാട്, എന്നിവിടങ്ങളിൽ ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് എൻ.സദാശിവൻ നായർ,ടൗൺ പ്രസിഡന്റ് ടി.കെ. സുഭാഷ്, എം.കെ.കുട്ടപ്പൻ ടൗൺ സെക്രട്ടറി,മാത്യു ടൗൺ ട്രഷറാർ, സി.എൻ. മോഹനൻ,പി.വി. ജോർജ്ജ്, പി.വി. തോമസ് എന്നിവർ നേതൃത്വം നൽകി.