ചെങ്ങന്നൂർ : വിശ്വകർമ്മ ഐക്യവേദിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിൽ പ്രതിഷേധ യോഗം നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു യോഗം നടത്തിയത്. താലൂക്ക് സെക്രട്ടറി മനു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വി.എസ്.എസ്.39-ാം ശാഖാ പ്രസിഡന്റ് മുരുകൻ ആചാരി അദ്ധ്യക്ഷനായിരുന്നു.പരമ്പരാഗത വിശ്വകർമ്മ തൊഴിലാളികളെ സംരക്ഷിക്കുക ദേവസ്വം ബോർഡ് നിയമനത്തിൽ 10ശതമാനം സംവരണം ഏർപ്പെടുത്തുക പി.എസ്.സിയിൽ 5ശതമാനം സംവരണം ഏർപ്പെടുത്തുക എന്നി ആവശ്യങ്ങൾ യോഗത്തിൽ ഉയർന്നു. ഗിരീഷ്,അഞ്ജു,കൈലാസ്, രാധാകൃഷ്ണൻ കിഴക്കേയറ്റം, ആനന്ദകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.