അടൂർ: ചരിത്രപ്രസിദ്ധമായ മണ്ണടി കാർത്തിക പൊങ്കാല കൊവിഡ് മാനദണ്ഡം പാലിച്ച് ക്ഷേത്രാചാര ചടങ്ങുകൾ മാത്രമായി ചുരുക്കി നാളെ നടക്കും. രാവിലെ 4.30ന് പള്ളിയുണർത്തൽ, 5ന് നടതുറക്കൽ, അഭിഷേകം, 5.30ന് അഷ്ടദ്രവ്യ ഗണപതിഹോമം,7 ന് ഉഷപൂജ, 7.30ന് കാർത്തിക പൊങ്കാല, 8 ന് ദേവീഭാഗവത പാരായണം, 10ന് നവഹം കലശം, ഉച്ചപൂജ, 12.30ന് ഉച്ചപ്പാട്ട്, വൈകിട്ട് 5ന് നടതുറക്കൽ 6ന് കാർത്തിക വിളക്ക്, ദീപാരാധന, 7ന് ഭഗവതിസേവ, 7.45ന് അത്താഴപൂജ, 8ന് കളമെഴുത്തുംപാട്ടും എന്നിവ നടക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു.