election
എൻ.ഡി.എ സ്ഥാനാർത്ഥികളുടെ സംഗമവും കൺവെൻഷനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ജനോപകാര പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് എൻ.ഡി.എ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. തിരുവല്ല നഗരസഭയിലേക്ക് മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥികളുടെ സംഗമവും കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ടൗൺ കമ്മിറ്റി പ്രസിഡന്റ് പ്രതീഷ് ജി.പ്രഭു അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ദേശീയ സമിതിയംഗം കെ.ആർ പ്രതാപചന്ദ്രവർമ്മ, നിയോജകമണ്ഡലം പ്രസിഡന്റ് ശ്യാം മണിപ്പുഴ, ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.വി അരുൺ പ്രകാശ്, ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ, ജില്ല സെൽ കോർഡിനേറ്റർ വിനോദ് തിരുമൂലപുരം, മണ്ഡലം ജനറൽ സെക്രട്ടറി ജയൻ ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു. നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ എന്നീ പഞ്ചായത്തുകളിൽ നടന്ന തിരഞ്ഞടുപ്പ് കൺവെൻഷനുകളുടെ ഉദ്ഘാടനവും കെ.സുരേന്ദ്രൻ നിർവഹിച്ചു.