തിരുവല്ല: കുറ്റൂർ കോതവിരുത്തി പാടത്ത് വിത്തെറിഞ്ഞു. കൊറ്റഞ്ചേരി, നെടുമ്പടവ് എന്നീ പാടശേഖരങ്ങളിലും കൃഷി തുടങ്ങി. 15 ഏക്കറുള്ള തിരുവാനപുരം, 20 ഏക്കറുള്ള ഏറ്റുകടവ് എന്നീപാടങ്ങളിലും ഇത്തവണ കൃഷിയിറക്കും. അസിസ്റ്റൻറ് കൃഷി ഓഫീസർ പി.ബിജു വിതയുത്സവം ഉദ്ഘാടനം ചെയ്തു. ആർ. കൃഷ്ണകുമാരി, ടി.എ.സ്കറിയ, എൽ.ജി.ലിജി എന്നിവർ നേതൃത്വം നൽകി.