തിരുവല്ല: നഗരസഭയിലെ ആറ് അണ്ണവട്ടം വാർഡിൽ ഇടതുപക്ഷ ജനാധിപത്യ മുനണി സ്ഥാനാർത്ഥി ഷാനി താജിന്റെ പ്രചാരണ ബോർഡുകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി. വ്യാഴാഴ്ച രാത്രിയിൽ അണ്ണവട്ടം പ്രദേശത്തായിരുന്നു ബോർഡുകളാണ് നശിപ്പിച്ചത്. സ്ഥാനാർത്ഥി തിരുവല്ല സർക്കിൾ ഇൻസ്‌പെക്ടർക്കു പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എൽ.ഡി.എഫ് മുൻസിപ്പൽ കമ്മിറ്റി ചെയർമാൻ കെ.മോഹൻകുമാറും ജനറൽ കൺവീനർ അഡ്വ.കെ.പ്രകാശ് ബാബുവും ആവശ്യപ്പെട്ടു.