തിരുവല്ല: കേരള സർക്കാർ ഒരു കൊള്ള സങ്കേതത്തിന്റെ സർക്കാരായി മാറിയിരിക്കയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് പെരിങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വർണ്ണക്കള്ളക്കടത്ത് ഉൾപ്പടെയുള്ള രാജ്യദ്രോഹ കുറ്റവും അഴിമതിയും നിറഞ്ഞ ഈ സർക്കാരിനെ കൊണ്ട് പൊറുതിമുട്ടിയ ജനം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചുട്ട മറുപടി നൽകുമെന്ന് രമേശ് പറഞ്ഞു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ വിക്ടർ ടി.തോമസ്, വറുഗീസ് മാമ്മൻ, ആർ.ജയകുമാർ,സാം ഈപ്പൻ,സതീഷ് ചാത്തങ്കരി, രാജേഷ് ചാത്തങ്കരി, ബിനു.വി. ഈപ്പൻ, പി.ജി.പ്രസന്നകുമാർ, പെരിങ്ങര രാധാകൃഷ്ണൻ, ഈപ്പൻ കുര്യൻ, തോമസ് കോവൂർ, അനിൽ മേരി ചെറിയാൻ, അരുന്ധതി അശോകൻ, ബിന്ദു ജെ. വൈക്കത്തുശേരി, ജേക്കബ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.