ഇളമണ്ണൂർ: ദൈവത്തിന്റെ സ്വന്തം നാടയ കേരളത്തെ പിണറായിയും കൂട്ടരും കൊള്ള സംഘങ്ങളുടെ സ്വന്തം നാടാക്കി മാറ്റിയതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. എൻ .ഡി .എ ഏനാദിമംഗലം പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റെല്ലാ സംസ്ഥാനങ്ങളെയും പോലെ കേരളത്തിലും മോദി തരംഗം ഇപ്പോൾ അലയടിക്കുകയാണ്. യു.ഡി എഫിന്റെയും എൽ.ഡി.എഫിന്റെയും ഒത്തുകളി രാഷ്ട്രീയം അവസാനിപ്പിക്കുവാൻ ജനങ്ങൾ തയ്യാറായിക്കഴിഞ്ഞു.ഫലം വരുമ്പോൾ വലിയ അട്ടിമറികൾ ഭൂരിപക്ഷം പഞ്ചായത്തുകളിലും നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രതീഷ് ബാലക്യഷ്ണൻ അദ്ധ്യക്ഷനായിരുന്നു. ബി.ജെ പി സം സ്ഥാന ഉപാദ്ധ്യക്ഷൻ കെ.പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എം.ജി കൃഷ്ണകുമാർ , വി.എ.സൂരജ് ജിനേഷ് കുമാർ , ജിജു ശിവശങ്കരൻ . തുടങ്ങിയവർ പങ്കെടുത്തു.