28-k-surendran
ബിജെപി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഇലന്തൂർ ഡിവിഷൻ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : കക്കാനും കൊള്ളയടിക്കാനും പരസ്പരം സഹായിക്കുന്ന ഇടത് വലത് മുന്നണികളെ ഇക്കുറി കേരളത്തിൽ ജനം തുരത്തുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഇലന്തൂർ ഡിവിഷൻ കൺവെൻഷൻ ഇലന്തൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ബി.ജെ.പി ആറന്മുള മണ്ഡലം അദ്ധ്യക്ഷൻ അഭിലാഷ് ഓമല്ലൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം വി.എൻ ഉണ്ണി, മേഖലാ ജനറൽ സെക്രട്ടറി ഷാജി നായർ,ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി. പദ്മകുമാർ,ജില്ലാ ഡിവിഷൻ സ്ഥാനാർഥി എം.എസ് അനിൽകുമാർ,ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികൾ, എൻ.ഡി.എ ജില്ലാ സംസ്ഥാനനേതാക്കളായ അരുൺ പ്രകാശ്, ജയശങ്കർ, ജയാശ്രീകുമാർ, ബാബു കുഴിക്കാല, സൂരജ് ഇലന്തൂർ, പി.സിഹരി,രാഗേഷ് തുടങ്ങിയവർ പങ്കെടുത്തു.