പത്തനംതിട്ട : ഇലന്തൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന അഡ്വ. മനോജ് ബി നായരും കുടുംബവും ബി.ജെ.പിയിൽ ചേർന്നു. ഇലന്തൂരിൽ നടന്ന എൻ.ഡി.എ കൺവെൻഷനിൽ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.