28-udf-pullad
കോയിപ്രം ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർത്ഥി അനീഷ് വരിക്കണ്ണാമലയുടെ വിജയത്തിനായുള്ള യുഡിഎഫ് കുടുംബ സംഗമം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പുല്ലാട്: കോയിപ്രം ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർത്ഥി അനീഷ് വരിക്കണ്ണാമലയുടെ യു.ഡി.എഫ് കുടുംബ സംഗമം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കോയിപ്രം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.ശിവദാസൻ നായർ,പഴകുളം മധു, മുൻ എം.എൽ.എ മാലേത്ത് സരളാദേവി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കാട്ടൂർ അബ്ദുൾ സലാം, സുനിൽകുമാർ പുല്ലാട്, ഡോ.സജി ചാക്കോ, അന്നപൂർണാദേവി എന്നിവർ പ്രസംഗിച്ചു.