പ്രമാടം : റിട്ട.അദ്ധ്യാപകൻ വെളുന്തറ പുത്തൻവീട്ടിൽ വി. ഗോപാലൻ (82) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 11 ന്. സി പി എം മുൻ പ്രമാടം ലോക്കൽ കമ്മിറ്റി സെക്രട്ടറി, കെ എസ് കെ ടി യു ജില്ലാ കമ്മിറ്റി അംഗം, വില്ലേജ് സെക്രട്ടറി, സി പി എംബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. അദ്ധ്യാപക സംഘടനകളായ കെ ജി പിടിഎ, കെ ജി ടി എഎന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ ടി. എൻ ഓമന, മക്കൾ വി. എൻ അനിൽ, സിന്ധു.ജി, സ്മിത വി. ജി മരുമക്കൾ പി. കെ അനിൽ, ഡി. മോഹനൻ, ദീപ്തി.