പ്രമാടം: പ്രമാടം സിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി വി.എ.സൂരജിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ അദ്ധ്യക്ഷനായിരുന്നു.ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാർ മുഖ്യ പ്രഭാഷണം നടത്തി.ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപുഴ സെക്രട്ടറി മിനി ഹരികുമാർ, കർഷകമോർച്ച ജില്ല വൈസ് പ്രസിഡന്റ് ശ്യാം തട്ടയിൽ, ട്രെഡേഴ്‌സ് സെൽ ജില്ലാ കൺവീനർ രൂപേഷ് അടൂർ, പ്രൊഫഷണൽ സെൽ ജില്ലാ കൺവീനർ അരുൺ താന്നിക്കൽ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് തട്ടയിൽ എന്നിവർ സംസാരിച്ചു. ആറൻമുള മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ, കോന്നി മണ്ഡലം വൈസ് പ്രസിഡന്റ് മാരായ ബാബു കളത്തൂർ, ചിറ്റൂർ കണ്ണൻ,മഹിളാ മോർച്ച കോന്നി മണ്ഡലം വൈസ് പ്രസിഡന്റ് ബിന്ദു പ്രസാദ്,അടൂർ മണ്ഡലം വൈസ് പ്രസിഡന്റ് ക്യഷ്ണകുമാർ, വള്ളിക്കോട്പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണൻ,പ്രമാടം പഞ്ചായത്ത് പ്രസിഡന്റ്,കളഭംഗിരീഷ് ,പന്തളം തെക്കെകര പഞ്ചായത്ത് ജനറൽ സെക്രട്ടറി പ്രശാന്ത് തട്ട തുടങ്ങി ബ്ലോക്ക്, വാർഡ് സ്ഥാനാർത്ഥി മാർ എന്നിവർ പങ്കെടുത്തു.