പ്രമാടം: കേരളം ഭരണം അഴിമതിയുടെ സിരാകേന്ദ്ര മായി മാറിയെന്നും ഇതിനെതിരെയുള്ള ജനകീയ വിധിയെഴുത്താണ് തദ്ദേശ തെരഞ്ഞെടുപ്പെന്നും ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പദ് മകുമാർ പറഞ്ഞു. പ്രമാടം ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി വി. എ. സൂരജിന്റെ വിജയത്തിനായുള്ള കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കേന്ദ്ര സർക്കാർ പദ്ധതികൾ എല്ലാ വാർഡുതലത്തിലും എത്തിക്കുവാൻ കക്ഷിരാഷ്ടീയ ഭേദമന്യേ എൻ ഡി എ സാരഥികൾക്ക് കഴി
യുമെന്ന് അദ്ദേഹം പറഞ്ഞു.