പന്തളം: സ്വന്തക്കാർക്ക് വേണ്ടി അധികാരത്തെ ദുർവിനിയോഗം ചെയ്യുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. പന്തളത്ത് നടന്ന എൻ.ഡി.എ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കേരളത്തിൽ എൽ.ഡി.എഫും, യു.ഡി.എഫും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി മുനിസിപ്പൽ പ്രസിഡന്റ് ടി.രൂപേഷ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ഷാജി ആർ.നായർ,എം.ബി.ബിനുകുമാർ, വിജയകുമാർ മണിപ്പുഴ,വിനോദ് തിരുമൂലപുരം, മണി എസ്.തിരുവല്ല ,കെ ജി.ഉണ്ണികൃഷ്ണൻ, അരുൺ പന്തളം എന്നിവർ പ്രസംഗിച്ചു.