പ്രമാടം: ഇടത്‌വലത് മുന്നണികളുടെ ഒത്ത് തീർപ്പ് രാഷ്ടീയം അവസാനിപ്പിക്കുന്ന സുപ്രധാന വിധിയെഴുത്താണ് ഈ തിരഞ്ഞെടുപ്പെന്നും, ഭാവി കേരളം എൻ.ഡിഎയ്ക്ക് അനുകൂലം മാക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. എൻ.ഡി.എ പ്രമാടം സിവിഷൻ സ്ഥാനാർത്ഥി വി.എ.സൂരജിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ആറ് പതിറ്റാണ്ടായി രണ്ട് മുന്നണികളും മാറി മാറി കട്ടുതിന്നുകയാണ്. കേസ് വന്നാൽ രണ്ട് കൂട്ടരും ഒത്ത് ചേർന്ന് തടി തപ്പും.എന്നാൽ ബി.ജെ.പി ഭരണം രംഗത്തെത്തുന്നതോടെ ഇതിന് അറുതി വരുകയാണ്. അതിനാൽ കേരളത്തിന്റെ അഴിമതി വരുദ്ധ വികസന മന്നേറ്റത്തിന് എൻ.ഡി.എ സാനാർത്ഥികളെ വിജയിപ്പിക്കണമെന്നു അദ്ദേഹം പറഞ്ഞു.