പത്തനംതിട്ട :ജില്ലയിൽ മാത്രം ആരോഗ്യവകുപ്പ് ജീവനക്കാരെ ഇലക്ഷന്റെ ഡ്യൂട്ടിക്ക് നിയോഗിച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ.സംഘ് ജില്ലാ കളക്ടർക്ക് നിവേദനം നൽകി. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കൊവിഡ് വ്യാപന വർദ്ധനവ് ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന ആരോഗ്യ വകുപ്പിന്റെ നിഗമനം കണക്കിലെടുത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ജീവനക്കാരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് നിലവിലിരിക്കെയാണ് ഇത്തരം നടപടി.