തിരുവല്ല: എൽ.ഡി.എഫിന് ലഭിക്കാൻ സാദ്ധ്യതയില്ലാത്ത വോട്ടർമാരുടെ വോട്ടുകൾ ആശാ വർക്കർമാർ ,കുടുംബശ്രീക്കാർ,ഡി.വൈ.എഫ്.ഐ ഹെൽത്ത് സൂപ്രവൈസറന്മാർ ചേർന്ന് വോട്ടറന്മാരെ കോറന്റെനിൻ നിശ്ചയിച്ച് തപാൽ വോട്ടാക്കി എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പിക്കാനുള്ള കുതന്ത്രം അണിയറയിൽ നടക്കുന്നതായി നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആരോപിച്ചു.ഇത്തരം തപാൽ വോട്ടുകൾ പോസ്റ്റോഫീസിൽ നിന്നോ മെസഞ്ചറിൽ നിന്നോ ശേഖരിച്ച് അവരുടേതാക്കി അയക്കാനുള്ള നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.ഒരു ബൂത്തിൽ ഒന്നു മുതൽ 100 വരെ വോട്ടുകൾ ഇങ്ങനെ സംഘടിപ്പിച്ചാൽ വിജയം ഉറപ്പിക്കാം എന്നതാണ് എൽ.ഡി.എഫിന്റെ തന്ത്രം. കൊവിഡ് വന്നു പോയവരേയും,നിലവിലുള്ളവരേയും എൽ.ഡി.എഫ് നിരീക്ഷിച്ച് പൊലീസ് സഹായത്തോടെയാണിങ്ങനെ ചെയ്യുന്നതിന് അണിയറ ശ്രമം നടക്കുന്നത്.കൂടാതെ സർക്കാർ ശമ്പളം വാങ്ങുന്നവരെയും ഈ വിഭാഗത്തിൽപ്പെടുത്താൻ ശ്രമമുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷൽ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തി നീതിപൂർവമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്തണമെന്നും കുരുവിള മാത്യൂസ് തുടർന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് കത്ത് നൽകി