ഇലവുംതിട്ട: മുൻ കുളനട പഞ്ചാത്ത് പ്രസിഡന്റ് സാവിത്രി ഭദ്രൻ കോൺഗ്രസിൽ നിന്ന് രാജി വച്ചു. ഇത്തവണ പട്ടികജാതി സ്ത്രീ സംവരണ വാർഡായ പുന്നക്കുന്ന് വാർഡിൽ സ്ഥാനർത്ഥിത്വം നൽകിയില്ലായെന്ന കാരണം മുൻ നിറുത്തിയാണ് രാജിയെന്ന് സാവിത്രി ഭദ്രൻ അറിയിച്ചു. എന്നാൽ ആൽത്തറപ്പാട്-പുന്നക്കുന്ന് വാർഡിൽ വിജയ സാദ്ധ്യത പരിഗണിച്ചുളള സ്ഥാനാർത്ഥിത്വമാണ് നടന്നതെന്നും മുമ്പ് പഞ്ചായത്തിൽ ഭരണ പ്രതിസംന്ധി നേരിട്ടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും കൂടതെ സ്വതന്ത്ര സ്ഥാനത്ഥിയായി വിജയിച്ചു വന്നപ്പോഴും സാവിത്രിക്കും കുടുംബത്തിനും നല്ല പരിഗണനയാണ് നൽകിയതെന്നും കോൺഗ്രസ് നേതൃത്വവും പറയുന്നു.