അടൂർ : ദേശീയ ജനാധിപത്യ സഖ്യം അടൂർ നഗരസഭ സ്ഥാനാർത്ഥി സംഗമം ബി.ജെ.പി ദക്ഷിണ മേഖല ജനറൽ സെക്രട്ടറി ഷാജി ആർ നായർ ഉദ്ഘാടനം ചെയ്തു. അടൂർ മണ്ഡലം ട്രഷറർ എസ്.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് തെങ്ങമം അടൂർ ഏരിയ പ്രസിഡന്റ്‌ ഗോപകുമാർ മിത്രപുരം, പറക്കോട് ഏരിയ പ്രസിഡന്റ്‌ രാജേന്ദ്ര പ്രസാദ് മുൻസിപ്പൽ ജനറൽ സെക്രട്ടറി പ്രദീപ് കുമാർ യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ അനന്തു പി.കുറുപ്പ് എന്നിവർ സംസാരിച്ചു.