മല്ലപ്പള്ളി: ആനിക്കാട് മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി തിരെഞ്ഞെടുപ്പ് കൺവെൻഷൻ നൂറോമ്മാവ് മലങ്കര കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ കെ.പി.സി.സി. നിർവാഹണ സമിതി അംഗം പ്രൊഫ.പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. റെജി തോമസ് മുഖ്യപ്രഭാഷണം നടത്തി. കേരളാ കോൺഗ്രസ് ഉന്നത അധികാരസമിതി അംഗം കുഞ്ഞികോശി പോൾ മുഖ്യ സന്ദേശം നൽകി. മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് പി.ടിഏബ്രഹാം, പി.ജി ദിലീപ് കുമാർ, പി.കെ.തങ്കപ്പൻ,എ.സി.ശശികുമാർ, സെൽവകുമാർ,ലിൻസൺ പാറോലിക്കൽ, കൊച്ചുമോൻ വടക്കേടത്ത്, സിബി, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ഓമന സുനിൽ,ബ്ലോക്ക് പഞ്ചായത്ത് പുന്നവേലി ഡിവിഷൻ സ്ഥാനാർത്ഥി പി.കെ തങ്കപ്പൻ,ആനിക്കാട് ഡിവിഷൻ സ്ഥാനാർത്ഥി ലൈലാ അലക്‌സാണ്ടർ,ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളായ മോളിക്കുട്ടി സിബി, ശാന്തമ്മ പത്മാനന്ദ്, പ്രമീള വസന്ത് മാത്യു, അഡ്വ. വി.കെ.വന്ദന, ലിൻസി മോൾ തോമസ്, വിനീതാ ദാസ്, മോഹൻ കുമാർ ആറമറ്റം, ലിയാഖത്ത് അലികുഞ്ഞ് റാവുത്തർ, ദേവദാസ് മണ്ണൂരാൻ, താമസ് ജോർജ്, സൂസൻ ദാനിയേൽ,ഗീവർഗീസ് കിഴക്കേക്കര എന്നിവർ സംസാരിച്ചു.