പന്തളം: പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ. പന്തളം നഗരസഭ 18-ാം ഡിവിഷൻ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ആളുകൾക്ക് പലതും ചെയ്ത് കൊടുക്കാമെന്ന് പറഞ്ഞ് നടക്കുന്ന ബി.ജെ.പിയെയും കൊഴിഞ്ഞ് പോക്ക് പതിവായ കോൺഗ്രസിനേയും ജനങ്ങൾ പുച്ഛിച്ച് തള്ളുമെന്നും എം.എൽ.എ പറഞ്ഞു. എൽ.ഡി.എഫ് 18-ാം ഡിവിഷൻ കൺവീനർ പ്രദീപ് കുരമ്പാല അദ്ധ്യക്ഷനായിരുന്നു. ആർ.ജയൻ, കെ.കമലാസനൻ പിള്ള, കെ.ലതീഷ് ഡിവിഷൻ സ്ഥാനാർത്ഥി അംബികാ രാജേഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.