ഇളമണ്ണൂർ: ഏനാദിമംഗലം പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഡി.സി.സി ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വേണുഗോപാലപിള്ള അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി റജി പൂവത്തൂർ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളായ ലക്ഷ്മി അശോക്, സി.കൃഷ്ണകുമാർ, സജി മാരൂർ,അരുൺരാജ്, ബിനു ചക്കാലയിൽ,ആശാകുമാരി,സരസ്വതി അശോകൻ,എസ്.സജിത,പി.ആർ.മാധവൻപിള്ള, സജിറോയി, അജോഷ്, ഷോബിൻസാം എന്നിവർ പ്രസംഗിച്ചു.