കോന്നി: കോന്നി അതുമ്പുംകുളത്ത് കുടുംബയോഗവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ഉദ്ഘാടനവും കെ.പി.സി.സി. ഒ.ബി.സി.ഡിപ്പാർട്ട് മെന്റ് സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ നിർവഹിച്ചു.
സർക്കാരിന്റെയും സി.പി.എം.നേതൃത്വത്തിന്റെയും തെറ്റായ നയങ്ങൾക്കെതിരെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ യു.ഡി.എഫിന് വോട്ടു ചെയ്യുമെന്നും സുമേഷ് അച്യുതൻ പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ എസ്.സന്തോഷ് കുമാർ, ജ്യോതിഷ് കുമാർ മലയാലപ്പുഴ,പ്രവീൺ പ്ലാവിളയിൽ,പ്രീയ.എസ്.തമ്പി,രഞ്ചു.ആർ,റെജി, സജി അതുമ്പുംകുളം,സജി ഇഞ്ചപ്പാറ,പ്രസാദ് അതുമ്പുംകുളം, ടോണി തോമസ് എന്നിവർ പ്രസംഗിച്ചു.