മല്ലപ്പള്ളി: കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ (എ.കെ.പി.എ) 36-ാം മേഖലാ സമ്മേളനം നടന്നു. പ്രതിനിധിസമ്മേളനം ജില്ലാ പ്രസിഡന്റ് പ്രദീപ്കുമാർ ഐശ്വര്യ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സാജു ഫിലിപ്പ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ട്രഷറാർ മോനച്ചൻ തണ്ണിത്തോട് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മുൻ പ്രസിഡന്റ് റെജി ശാമുവേൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.സംസ്ഥാന കമ്മിറ്റിയംഗം ജോബി അലക്‌സാണ്ടർ, ജില്ലാ സെക്രട്ടറി സനീഷ് ദേവസ്യാ, മേഖലാ സെക്രട്ടറി ബിനോയ് മാത്യു ശാമുവേൽ, വിനു ജോർജ്ജ്, സിബി ചാക്കോ,ബാബു ശ്രീധർ,വറുഗീസ് രൂപകല,അജീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.