പന്തളം : പന്തളം കോൺഗ്രസ് മൂന്നാം വാർഡ് സ്ഥാനാർത്ഥിയും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ ജി.അനിൽ കുമാറിന്റെ ഫ്‌ളക്‌സ് ബോർഡുകളും പോസ്റ്ററുകളും വ്യാപകമായി സാമൂഹ്യവിരുദ്ധർ നശിപ്പിക്കുന്നതിൽ കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രതിഷേധിച്ചു.യോഗത്തിൽ വാർഡ് പ്രസിഡന്റ് എ.വി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി സോളമൻ വരവുകാലായിൽ, ശെൽവരാജ്, സണ്ണി അമ്പലാംകണ്ടത്തിൽ,സുരേഷ് എന്നിവർ പ്രസംഗിച്ചു.