 
പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് കുളനട ഡിവിഷൻ ഇലക്ഷൻ കൺവെൻഷൻ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ദേശീയ സമിതി അംഗം വി.എൻ.ഉണ്ണി, ജില്ലാ പ്രസിഡന്റും കുളനട ജില്ലാ ഡിവിഷൻ സ്ഥാനാർഥിയുമായ അശോകൻ കുളനട, മേഖലാ ജനറൽ സെക്രട്ടറി ഷാജി ആർ.നായർ, ബി.ഡി.ജെ എസ് സംസ്ഥാന വൈസ്പ്ര സിഡന്റ് കെ.പദ്മകുമാർ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ, ആറന്മുള മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ, സംസ്ഥാന സമിതി അംഗങ്ങളായ മണി എസ് തിരുവല്ല, ബിജു മാത്യു, ജില്ലാ സെൽ കോർഡിനേറ്റർ വിനോദ് തിരുമൂലപുരം, ഇലന്തൂർ ജില്ലാ ഡിവിഷൻ സ്ഥാനാർഥി എം.എസ് അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.