29-sob-chinnamma-oommen
ചിന്നമ്മ ഉമ്മൻ

തിരുവല്ല: തുകലശ്ശേരി തോട്ടത്തിൽ പരേതനായ റ്റി. ഒ. ഉമ്മന്റെ ഭാര്യ തിരുവല്ല സി. എം. എസ് . ഹൈസ് കൂൾ റിട്ട.അദ്ധ്യാപിക ചിന്നമ്മ ഉമ്മൻ (97) നിര്യാതയായി.സംസ്കാരം ഡിസംബർ 2ന് ഉച്ചയ്ക്ക് 12 ന് തിരുവല്ല തോലശ്ശേരി സി. എസ് . ഐ സെന്റ് തോമസ് പള്ളിയിൽ മക്കൾ- തോമസ് റ്റി. ഉമ്മൻ (സി. എസ് . ഐ മഹായിടവക മുൻ ട്രഷറർ, വൈദിക സെക്രട്ടറി), പരേതനായ ജോർജുകുട്ടി, കുര്യൻ റ്റി. ഉമ്മൻ ( സി. എസ് . ഐ കൗൺസിൽ മുൻ സെക്രട്ടറി, സി. എസ് . ഐ ഹഡ്‌സൺ വാലി കോൺഗ്രിഗേഷൻ വൈസ് പ്രസിഡന്റ്) , മേരിക്കുട്ടി ചെറിയാൻ ന്യൂയോർക്ക് , ഗ്രേസി വറുഗീസ് (മീനടം), സൂസൻ സൈമൺ (സി. എസ് . ഐ സീഫോർഡ് ചർച്ച്, ബോർഡ് ഒഫ് ട്രസ്റ്റീസ് മെമ്പർ ന്യൂയോർക്ക്) മരുമക്കൾ- പുന്നയ്ക്കാട് മലയിൽ മേരി ഉമ്മൻ ( സി. എം. എസ്. കോളേജ് ഹൈസ്‌കൂൾ മുൻ അദ്ധ്യാപിക) , കോട്ടൂർ കരിമ്പിൽ വലിയവീട്ടിൽ സാറാമ്മ ഉമ്മൻ (സി. എസ് . ഐ കൗൺസിൽ അംഗം), കാരയ്ക്കാട് തുണ്ടത്തിൽ കിഴക്കേതിൽ കെ. വി. ചെറിയാൻ (ന്യൂയോർക്ക്), മീനടം മാളിയേക്കൽ കെ. എ. വറുഗീസ്, കല്ലട പുത്തൻപുരയിൽ പരേതനായ സൈമൺ നൈനാൻ, കോഴഞ്ചേരി കുഴുവേലിൽ ബെറ്റി ഉമ്മൻ (ന്യൂയോർക്ക് ) .