മലയാലപ്പുഴ: കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ പൂർണമായും അർഹരായവരിലേക്ക് എത്തിക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ എൻ.ഡി.എ സ്ഥാനാർത്ഥികളോടാവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി ജി.മനോജിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ബി.ഡി.ജെ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പദ്മകുമാർ മുഖ്യപ്രഭാഷണം നടത്തി.ബി.ജെ.പി.സംസ്ഥാന കൗൺസിൽ അംഗം വി. എസ്.ഹരീഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ദക്ഷിണ മേഖല ജനറൽ സെക്രട്ടറി ഷാജി ആർ നായർ,ബി.ഡി.ജെ.എസ് ജില്ലാ ട്രഷറർ ടി.പി.സുന്ദരേശൻ,ജി.സോമനാഥൻ,ലെസ്‌ലി ഡാനിയേൽ , സുരേഷ് തരംഗിണി , മുരളീധര കുറുപ്പ് ,ആർ. ദിലീപൻ,ടി. അനിൽ,സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.