ആറന്മുള : ആറന്മുള പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ പി.എം ജേക്കബ് ആദ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ ചെയർമാൻ വിക്ടർ ടി. തോമസ്, മണ്ഡലം പ്രസിഡന്റ് കെ.ശിവപ്രസാദ്, ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ശിവകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി ആർ.സോജി, വി.ആർ ഉണ്ണികൃഷ്ണൻ നായർ, ഷാജി ചാക്കോ, ജി.രഘുനാഥ് എന്നിവർ പ്രസംഗിച്ചു.