അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലോക പ്രശസ്ഥ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ ജയന്തിയുടെ ഭാഗമായി മധുരം ഗണിതം വെബിക്സ് മീറ്റ് നടത്തി. ഹയർ സെക്കൻഡറി റിട്ട.പ്രിൻസിപ്പൽ മുരളിധരൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.മീരാസാഹിബ് അദ്ധ്യക്ഷത വഹിച്ചു. ഗണിതം അദ്ധ്യാപകരായ ഉണ്ണികൃഷ്ണപിള്ള, സാദിഖ് ഇസ്മായിൽ എന്നിവർ ഗണിതം മധുരംക്ലാസ് നയിച്ചു. തുടർന്ന് ഗണിതം ക്വിസ് നടത്തി.