പത്തനംതിട്ട : ഡൽഹി കർഷകപ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട ഗാന്ധി സ്‌ക്വയറിൽ യോഗം സംഘടിപ്പിച്ചു. കെ.എസ്‌.കെ.ടി.യു ജില്ലാ സെക്രട്ടറി സി. രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ പി.എസ്‌ കൃഷ്‌ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഇ.കെ ബേബി, വി.ജി നെൽസൺ,എ.ഗോപാലൻ, രാജപ്പൻ നായർ,ടി .എ രാജേന്ദ്രൻ,കെ.ടി മോഹനൻ എന്നിവർ സംസാരിച്ചു.