ചെങ്ങന്നൂർ: ജില്ലാ പഞ്ചായത്ത് മുളക്കുഴ ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഹേമലത ടീച്ചറുടെ മുളക്കുഴ പഞ്ചായത്തിലെ സ്വീകരണ പര്യടനം നടന്നു. ഒന്നാം വാർഡിൽ നികരും പുറത്ത് എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ എം.എച്ച് റഷീദ് പര്യടനം ഉദ്ഘാടനം ചെയ്തു. മാത്യു വർഗീസ് അദ്ധ്യക്ഷനായി. 36 കേന്ദ്രങ്ങളിലെ പര്യടനത്തിനു ശേഷം അറന്തക്കാട് ജംഗ്ഷനിൽ സമാപിച്ചു. അരീക്കര എസ്.എൻ.ഡി.പി എൽ.പി സ്‌കൂൾ പ്രധാനാദ്ധ്യാപികയും ആദ്യ ബ്ലോക്കു പഞ്ചായത്തിൽ മുളക്കുഴ ഡിവിഷൻ അംഗവുമായിരുന്ന ഹേമലത ടീച്ചർ ഏവർക്കും സുപരിചിതയാണ്. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികൾക്കും വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. വിവിധ കേന്ദ്രങ്ങളിൽ എൻ.എ രവീന്ദ്രൻ, കെ.എസ് ഗോപാലകൃഷ്ണൻ,പി.എസ് ഗോപാലകൃഷ്ണൻ,പി.എസ് മോനായി,ടി.കെ സോമൻ,ജയിംസ് ശമുവേൽ,ടി.കെ ഇന്ദ്രജിത്ത്, കെ അലക്‌സാണ്ടർ, പി.കെ കുര്യൻ,കെ.വി മുരളീധരനാചാരി, എൻ.വിജയൻ,പി ആർ വിജയകുമാർ, എൻ വിജയൻ,സുജിത്ത് ബാബു, പി പ്രമോദ് എന്നിവർ സംസാരിച്ചു.