പെരുമ്പെട്ടി : ബലാൽസംഗത്തിന് ശേഷം മുങ്ങിയ പ്രതി ഒരുവർഷത്തിന് ശേഷം പിടിയിൽ. പെരുമ്പെട്ടി സ്വദേശിനിയായ യുവതിയോട് അടുപ്പം കാണിച്ച് ബലാൽസംഘം ചെയ്തശേഷം മുങ്ങിയ വൈക്കം ടി.വി. പുരം ഉമക്കരി കോളനിയിൽ വിനോദ് (45)നെയാണ് സൈബർ സെല്ലിന്റെ സഹായത്തോടെ തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. 45നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ പ്രണയം നടിച്ച് വശത്താക്കി പണവും മറ്റും അപഹരിച്ച് മുങ്ങുന്ന രീതിയാണ് പ്രതീക്ക്. മദ്രാസിൽ മറ്റൊരു സ്ത്രീയുമായി കഴിഞ്ഞുവരവെയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.