പുല്ലാട് : കോയിപ്രം പഞ്ചായത്ത് ഒൻപതാം വാർഡ് എൽ.ഡി.എഫ് കൺവെൻഷൻ കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ് ഉദ്ഘാടനം ചെയ്തു. പി .ആർ. പ്രസാദ് പുത്തൻപുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ലോക് താന്ത്രിക് ജനതാദൾ ജില്ലാ സെക്രട്ടറി അൻസിൽ കോമാട്ട്, എ കെ.സന്തോഷ് കുമാർ, ശ്രീലേഖാ വിജയകുമാർ, ജില്ലാ,ബ്ലോക്ക്, പഞ്ചായത്ത് സ്ഥാനാർത്ഥികളായ ജിജി മാത്യു, അനീഷ് കുന്നപ്പുഴ. സി.എസ്.വിജയകുമാർ, പി.എസ്.സദാനന്ദൻ എന്നിവർ സംസാരിച്ചു.