30-nda-cgnr
എൻഡിഎ ചെങ്ങന്നൂർ മുനിസിപ്പൽ കൺവെൻഷൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: എൻ.ഡി.എ ചെങ്ങന്നൂർ മുനിസിപ്പൽ കൺവെൻഷൻ ചെങ്ങന്നൂർ വൈ.എം.സി.എ ഹാളിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ജനറൽ സെക്രട്ടറി എസ്.വി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ സംസ്ഥാന കൗൺസിൽ അംഗം ജി.ജയദേവ്, മേഖലാ സെക്രട്ടറി ബി.കൃഷ്ണകുമാർ ജില്ലാട്രഷറാർ കെ.ജി കർത്താ, ആർ.എസ്.എസ് ജില്ലാ സഹ കാര്യവാഹ് സി. മുരളീധരൻ, താലൂക്ക് സേവാപ്രമുഖ് ബി. ജയകുമാർ, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് സതീഷ് കൃഷ്ണൻ, മുനിസിപ്പൽ പ്രസിഡന്റ്
ബി.ജയകുമാർ, രോഹിത് കുമാർ, മുരളി തച്ചപ്പള്ളി നാരായണൻ ശാസ്താംകുളങ്ങര,പ്രമോദ് കോടിയാട്ടുകര നഗരസഭയിലെ എൻഡിഎ സ്ഥാനാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.