മല്ലപ്പള്ളി: ഇന്ത്യൻ ഓയിൽ കോർപ് റേഷന്റെ പെട്രോൾ പമ്പ് കീഴ്‌വായ്പൂര് നെയ്‌തേലിപ്പടിയിൽ പ്രവർത്തനം ആരംഭിച്ചു.ഐ.ഒ.സിഎൽ ചീഫ് മാനേജർ കെ.ആനന്ദൻ ഉദ്ഘാടനം നിർവഹിച്ചു. സെയിൽസ് മാനേജർ എൻ.എം.നഷിം, കെ.ഐ.ഏബ്രഹാം, എസ് രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.സൗജന്യ നൈട്രജൻ, ശുദ്ധീകരിച്ച കുടിവെള്ളം ,വാഷ് റൂം അടക്കമുള്ള സംവിധാനങ്ങൾ ഐ.ഒ.സി ഔട്ട് ലെറ്റായ ട്രാവൻകൂർഫ്യൂവൽ സിൽ ലഭ്യമാണ്. രാവിലെ ആറു മുതൽ രാത്രി 10.30 വരെ പമ്പ് പ്രവർത്തിക്കും.