unni
ഉണ്ണിക്യഷ്ണ പണിക്കർ

ചുങ്കപ്പാറ: ഓട്ടോറിക്ഷയും പെട്ടിഓട്ടോയും കൂട്ടിയിടിച്ച് കോട്ടാങ്ങൽ തെക്കെക്കുറ്റ് വീട്ടിൽ ഉണ്ണികൃഷ്ണ പണിക്കർ (69) മരിച്ചു. ഇന്നലെ രാത്രി ഏഴിന് ചാലാപ്പള്ളി - കോട്ടാങ്ങൽ ജേക്കബ്സ് റോഡിൽ ചുങ്കപ്പാറ ജംഗ്ഷനു സമീപത്തെ വളവിലാണ് അപകടം നടന്നത്. കോട്ടാങ്ങൽ നിന്ന് ചുങ്കപ്പാറയ്ക്ക് വരികയായിരുന്ന ഉണ്ണിക്കൃഷ്ണപ്പണിക്കർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും ചുങ്കപ്പാറയിൽ നിന്നുവരുകയായിരുന്ന പെട്ടിഓട്ടോയുമാണ് അപകടത്തിൽപെട്ടത്. പെട്ടി ഓട്ടോ ഡ്രൈവർ രതീഷിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.