തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സ്ഥാപക പ്രസിഡന്റ് പരേതനായ പാസ്റ്റർ പി. ജെ. തോമസിന്റെ മകൻ അന്തരിച്ച പാസ്റ്റർ കുര്യൻ തോമസിന്റെ (ജോജുമോൻ-61 വയസ്) സംസ്‌കാരം നാളെ (ചൊവ്വ 1/12/20) രാവിലെ 10 ന് തിരുവല്ലാ ടൗൺ ശാരോൻ ചർച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം 12 മണിക്ക് സഭാ സെമിത്തേരിയിൽ. വേദാദ്ധ്യാപകനും ശാരോൻ ബൈബിൾ കോളജ് മുൻ വൈസ് പ്രിൻസിപ്പലുമായിരുന്നു. മക്കൾ: പരേതനായ അരുൺ, ബെൻ (യുഎസ്എ). സഭയുടെ അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ് ഏക സഹോദരനാണ്.