പരിശീലന ക്ലാസ്
മഞ്ഞാടി ഡക്ക് ട്രെയിനിംഗ് ഇൻസ്റ്റിറ്റിയൂട്ട് ആൻഡ് ഹാച്ചറിയുടെ നേതൃത്വത്തിൽ 12 ന് രാവിലെ 10.30 മുതൽ ഒന്നു വരെ തീറ്റപ്പുൽക്കൃഷിയും പാരമ്പര്യേതര തീറ്റകളും എന്ന വിഷയത്തിൽ സൗജന്യ ഓൺലൈൻ പരിശീലന ക്ലാസ്‌നടക്കും. ഫോൺ 9188522711
കോഴ്സുകൾ
പത്തനംതിട്ട ചുട്ടിപ്പാറയിലെ സ്റ്റാസ് കോളജിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.സി.എ എന്നീ ബിരുദ കോഴ്‌സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. അർഹിക്കുന്ന വിഭാഗങ്ങൾക്ക് സർക്കാരിന്റെ ഫീസ് ആനുകൂല്യം ഉണ്ട്. ഫോൺ : 9446302066, 0468 2224785.
അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുളള പി.എസ്.സി പരിശീലന കേന്ദ്രത്തിൽ 2021 ജനുവരി ഒന്നിന് ആരംഭിക്കുന്ന ആറുമാസ സൗജന്യ പരിശീലന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികളുടെ സൗകര്യമനുസരിച്ച് ഡിഗ്രി യോഗ്യതയുളളവർക്കും, എസ്.എസ്.എൽസി യോഗ്യതയുളളവർക്കും പ്രത്യേകം റെഗുലർ ബാച്ചും രണ്ടാം ശനി, ഞായർ ദിവസങ്ങളിൽ ഹോളിഡേ ബാച്ചും ക്രമീകരിച്ചിരിക്കുന്നു. മുസ്ലീം, ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗക്കാർക്ക് 80 ശതമാനവും മറ്റ് ഒ.ബി.സി വിഭാഗത്തിന് 20 ശതമാനവും സീറ്റുകൾ ലഭിക്കും. യോഗ്യരായവർ എസ്.എസ്.എൽ.സി, മറ്റ് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പും ഫോട്ടോയും സഹിതം പ്രിൻസിപ്പൽ കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത് , തൈക്കാവ് സ്‌കൂൾ കോമ്പൗണ്ട് എന്ന വിലാസത്തിൽ നേരിട്ട് അപേക്ഷിക്കാം. അപേക്ഷാ ഫോറം ഓഫീസിൽ നിന്നും നേരിട്ട് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ഡിസംബർ 15. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് welfare.kerala.gov.in എന്ന വെബ്‌സൈറ്റിലും, 0468 2329521, 8281176072, 9961602993 എന്ന നമ്പറിലും ലഭിക്കും.