കോഴഞ്ചേരി: കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് 11ാം വാർഡ് (കുന്നത്തുകര) ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർത്ഥി മിനി സുരേഷിന്റെ പ്രചരണ ബോർഡുകളും പോസ്റ്ററുകളും കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചതായും, ഭർത്താവ് സുരേഷിനെ ഭീഷണിപ്പെടുത്തിയതായും പരാതി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.