പത്തനംതിട്ട: കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ ജില്ലാ പഞ്ചായത്തിലേക്ക് റിബലായി മത്സരിക്കുന്ന ബെന്നി പുത്തൻപുരയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത്/ മുൻസിപ്പാലിറ്റി/വാർഡുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരെ റിബലായി മത്സരിക്കുന്ന കെ. വിജയൻ (വിനോദ് ഭവനം, തലച്ചിറ), ടി.കെ തുളസീദാസ് (തുളസീഭവനം, കവിയൂർ), നിഷാ ബീഗം (ചിറ്റൂർ വീട്, പത്തനംതിട്ട), ആമിന ഹൈദ്രാലി (വാർഡ് 21, പത്തനംതിട്ട മുൻസിപ്പാലിറ്റി), കെ.ആർ .അരവിന്ദാക്ഷൻ നായർ (വാർഡ് 16, പത്തനംതിട്ട മുൻസിപ്പാലിറ്റി), അജേഷ് കോയിക്കൽ (വാർഡ് 16, പത്തനംതിട്ട മുൻസിപ്പാലിറ്റി), ഇന്ദിരാ ഗോപിനാഥ്, ജിനുമോൾ വർഗ്ഗീസ് (കുടിലിൽ വീട്), ഇസ്മായിൽ റാവുത്തർ (പടുതോട്) വി.കെ കുര്യൻ (തുമ്പമൺ നോർത്ത്), പി.ടി. രാജു (പെരുനാട്), ദിനേശ് ബി. നായർ (പത്തനംതിട്ട നഗരസഭ ഏഴാം വാർഡ്), ഇന്ദിരാ ഗോപിനാഥ് (ഗോപീവിലാസം, പുല്ലുപ്രം), കെ.കെ ഷാജി (കനകവിലാസം, പൊങ്ങലടി), രാധാമണി സുധാകരൻ (അമ്മകണ്ടത്തിനാൽ, മാത്തൂർ), രഞ്ചൻ മാത്യു(പുത്തൻപുരയ്ക്കൽ, ചെന്നീർക്കര) എന്നിവരെ പാർട്ടിയിൽ നിന്നു 6 വർഷത്തേക്ക് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അറിയിച്ചു.
കോൺഗ്രസിന്റ ഓദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്നവരും പാർട്ടി അംഗത്വമുള്ളവരുമായ മുഴുവൻ റിബലുകളേയും പാർട്ടിയിൽനിന്ന് 6 വർഷത്തേക്ക് പുറത്താക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.