കല്ലൂപ്പാറ: ഐ. എച്ച് . ആർ .ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനീയറിംഗ് കോളേജിൽ ഒഴിവുള്ള ഒന്നാം വർഷ എം. ടെക് കമ്പ്യൂട്ടർ സയൻസ് (സൈബർ ഫോറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി ) സീറ്റുകളിലേക്ക് ഇന്ന് മുതൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ഡിറ്റിഇ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ഒന്നാം വർഷ എം.ടെക് പ്രവേശനത്തിന് പങ്കെടുക്കാം. ഡിറ്റിഇ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തവരെയും എം.ടെക് പ്രവേശനത്തിന് പരിഗണിക്കും. റാങ്ക് യോഗ്യത സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് www.cek.ac.in. ഫോൺ 04692677890, 8547005034,9447402630