ചെങ്ങന്നൂർ: നഗരസഭയിലെ 24ാം ടൗൺ വാർഡിലെ മത്സരം ശ്രദ്ധേയമാകുന്നു. നഗരസഭയിലെ മുൻ കൗൺസിലർമാർ മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികളായി ഏറ്റുമുട്ടുമ്പോൾ ഒരു സ്വതന്ത്രനും മത്സരിക്കുന്നു. നിലവിലെ കൗൺസിലറായിരുന്ന ബി.ജെ.പിയിലെ ശ്രീദേവി ബാലകൃഷ്ണൻ ജനറൽ വാർഡായ മൂന്നിലേക്ക് മാറി മത്സരിക്കുകയും പകരം മുൻധാരണ പ്രകാരം സന്തോഷ് കുമാറിനെ ബി.ജെ.പി വാർഡ് മാനേജിംഗ് കമ്മിറ്റി സ്ഥാനാർത്ഥിയായി നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ നാലാം വാർഡിലെ കൗൺസിലർ ജയകുമാറിനെ അവസാന നിമിഷം ബി.ജെ.പിയുടെ സ്ഥാനാർത്ഥിയായി മണ്ഡലം കമ്മിറ്റി പ്രഖ്യാപിക്കുകയായിരുന്നു. മുൻ കൗൺസിലർമാരായ കോൺഗ്രസിലെ അശോക് പടിപ്പുരയ്ക്കൽ,സി.പി.എം സ്വത.അനിൽകുമാർ, ബി.ജെ.പിയുടെ ബി.ജയകുമാർ എന്നിവരും സന്തോഷ് കുമാർ(സ്വത) എന്നിവരാണ് സ്ഥാനാർത്ഥികൾ. മുൻ കൗൺസിലർമാർ വാർഡുകളിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ മുൻനിറുത്തിയാണ് പ്രചരണം. മൂന്നുമുന്നണികളും ഈ വാർഡിൽ ജയിച്ചിട്ടുണ്ട് എന്നുള്ളത് സ്ഥാനാർത്ഥിഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. രാഷ്ട്രീയ രംഗങ്ങളിൽ ദീർഘകാലമായി പ്രവർത്തിച്ചു വരികയും,തിരഞ്ഞെടുപ്പുകളിൽ വാർഡിലെ മുഖ്യസ്ഥാനങ്ങൾ വഹിക്കുകയും,ബി.എം.എസ് മുനിസിപ്പൽ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ച ആത്മവിശ്വാസത്തിലുമാണ് പൊതുപ്രവർത്തകനായ സന്തോഷ് കുമാർ.